100 കുപ്പി ബ്രൗൺഷുഗറുമായി അസം സ്വദേശി പിടിയിൽ
text_fieldsമുബാറക്ക്
കോതമംഗലം: 100 കുപ്പി ബ്രൗൺഷുഗറുമായി അസം സ്വദേശിയെ എക്സൈസ് പിടികൂടി. അസം നാഗോൺ ജില്ലയിലെ മുബാറക്കാണ് (28) പിടിയിലായത്. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ തങ്കളം കാക്കനാട് ബൈപാസിൽ നടന്ന റെയ്ഡിൽനിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടികൂടിയ അബ്ദുൽ കരീമിനെ ചോദ്യം ചെയ്തതിൽനിന്നാണ് ഒഡിഷയിൽനിന്ന് കഞ്ചാവ് കൊണ്ടുവരുന്നതിന്റെയും അസമിൽനിന്ന് ബ്രൗൺഷുഗർ കടത്തുന്നതിന്റെയും കൂടുതൽ വിവരങ്ങൾ ലഭിച്ചത്. റെയ്ഡിന് പ്രിവന്റിവ് ഓഫിസർമാരായ കെ.എ. നിയാസ്, ജയ് മാത്യു, എ.ഇ. സിദ്ദീഖ്, സി.ഇ.ഒമാരായ കെ.സി. എൽദോ, എം.എം. നന്ദു, ബേസിൽ കെ. തോമസ്, ഡ്രൈവർ ബിജു പോൾ എന്നിവരും പങ്കെടുത്തു.

