മോഷണത്തിനിടെ അയൽവാസി വീടിന് തീയിട്ടതിനെത്തുടർന്ന് പൊള്ളലേറ്റ ആശ പ്രവർത്തക മരിച്ചു
text_fieldsപി.കെ. ലതാകുമാരി
മല്ലപ്പള്ളി: സ്വർണാഭരണങ്ങൾ അപഹരിക്കാൻ അയൽവാസി തീ കൊളുത്തിയതിനെത്തുടർന്ന് ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആശ പ്രവർത്തക മരിച്ചു. കീഴ്‌വായ്പ്പൂര് പുളിമല രാമൻകുട്ടിയുടെ ഭാര്യ പി.കെ. ലതാകുമാരിയാണ് (61) മരിച്ചത്.
കോട്ടയം മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന ലതാകുമാരി വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. കഴിഞ്ഞ ഒമ്പതിനായിരുന്നു സംഭവം. ആദ്യം വീടിന് തീപിടിച്ച് പൊള്ളലേറ്റതായാണ് കരുതിയത്. എന്നാൽ, ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത് സംശയങ്ങൾക്കിടയാക്കി. ഇതിനിടെ പരിചയമുള്ള സ്ത്രീ തീയിട്ടതാണെന്ന് ലതാകുമാരി മൊഴി നൽകി.
തുടർന്ന് കീഴ്വായ്പൂര് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സുമയ്യയാണ് പ്രതിയെന്ന് കണ്ടെത്തിയത്. സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനെത്തുടർന്ന് കഴുത്തിൽ കുത്തി പരിക്കേൽപിച്ചശേഷം ആഭരണങ്ങൾ തട്ടിയെടുത്ത് കസേരയിൽ കെട്ടിയിട്ട് വീടിന് തീയിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോയിപ്രം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ സുമയ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മരിച്ച ലത കുമാരിയുടെ മകൾ: താര ദ്രൗപതി. മരുമകൻ: സുജിത്ത്. മൃതദേഹം മല്ലപ്പള്ളി സ്വകാര്യ ആശുപത്രിയിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

