Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഴിമതി: പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ

text_fields
bookmark_border
അഴിമതി: പഞ്ചായത്ത് സെക്രട്ടറിക്ക് സസ്പെൻഷൻ
cancel
camera_alt

വിൽഫ്രഡ് ലോറൻസ്

മംഗളൂരു: അഴിമതിയും കൃത്യവിലോപവും ആരോപിച്ച് ആര്യാപു ഗ്രാമ പഞ്ചായത്ത് വികസന ഓഫിസർ (പിഡിഒ) വിൽഫ്രഡ് ലോറൻസ് റോഡ്രിഗസിനെ സസ്‌പെൻഡ് ചെയ്തു. ദക്ഷിണ കന്നട ജില്ല പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ് (സിഇഒ) ഉത്തരവ് പുറപ്പെടുവിച്ചത്. റോഡ്രിഗസ് മുമ്പ് ഉപ്പിനങ്ങാടി ഗ്രാമപഞ്ചായത്ത് പിഡിഒ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സെപ്റ്റംബർ ഒമ്പതിന് ലോകായുക്ത ഉദ്യോഗസ്ഥർ ഫയൽ പരിശോധനക്കായി ഉപ്പിനങ്ങാടി ഗ്രാമ പഞ്ചായത്ത് ഓഫിസ് സന്ദർശിച്ചപ്പോഴാണ് ക്ര​മക്കേട് കണ്ടെത്തിയത്. സന്ദർശന വേളയിൽ നിരവധി പൊതുജനങ്ങൾ പിഡിഒക്കെതിരെ ഔദ്യോഗികമായി പരാതികൾ സമർപ്പിച്ചു. പരാതിക്കാരായ അബ്ദുറഹ്മാൻ പിഎ, സഞ്ജീവ പൂജാരി, അഷ്‌റഫ് പെരിയഡ്ക, ഖൈജമ്മ, അതുൽ കശ്യപ് ടി, വിനായക പൈ, ലളിത, പ്രാദേശിക പഴം, പച്ചക്കറി വ്യാപാരികളായ എസ് രവി ഹിർതട്ക, അനിൽ കുമാർ ജെയിൻ, ശാന്തകുമാരി, സന്ദേശ് കെ, മൊയ്തീൻ കുട്ടി ഹിരേബന്ദാദി, അബ്ദുല്ല ഇബ്നു മുബാറക് എന്നിവർ നൽകിയ രേഖാമൂലമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ, ജില്ലാ പഞ്ചായത്ത് സിഇഒ നേരത്തെ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ഉപ്പിനങ്ങാടിയിലെ ചുമതലകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

അധികാര ദുർവിനിയോഗം, പൗരന്മാർക്കുള്ള സേവനങ്ങൾ മനഃപൂർവ്വം വൈകിപ്പിക്കൽ, കൈക്കൂലി ആവശ്യപ്പെടൽ, പൊതുജനങ്ങളെ ഭീഷണിപ്പെടുത്തൽ, അനുചിതമായി പെരുമാറൽ എന്നീ കുറ്റങ്ങൾക്ക് ഉദ്യോഗസ്ഥനെതിരെ പ്രഥമദൃഷ്ട്യാ തെളിവുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. 2021 ലെ കർണാടക സിവിൽ സർവീസസ് (പെരുമാറ്റ) ചട്ടങ്ങളിലെ റൂൾ 3 ന്റെ വ്യക്തമായ ലംഘനമായതിനാൽ, വകുപ്പുതല അന്വേഷണം വരെ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാൻ അച്ചടക്ക അതോറിറ്റി ശുപാർശ ചെയ്തു.

മുമ്പ് പഞ്ചായത്ത് ബസ് സ്റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസിയുടെയും പൊലീസ് വകുപ്പുകളുടെയും വാഹനങ്ങളുടെ ടയറുകൾക്ക് റോഡ്രിഗസിന്റെ നേതൃത്വത്തിൽ പൂട്ടിട്ടത് വിവാദമായിരുന്നു. അന്വേഷണത്തിന് ആവശ്യമായ പഞ്ചായത്ത് സിസിടിവി ദൃശ്യങ്ങൾ തടഞ്ഞുവച്ച് പൊലീസുമായി സഹകരിക്കാൻ വിസമ്മതിച്ചുവെന്നും നാട്ടുകാരെ അവഹേളിച്ചുവെന്നും ഇയാൾക്കെതിരെ ആരോപണമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aryapu PDO suspended for corruption
Next Story