ഒന്നര കിലോ കഞ്ചാവുമായി പിടിയിൽ
text_fieldsഅബ്ദുൽ സമദ്
കോഴിക്കോട്: വിൽപനക്കായി കൊണ്ടുവന്ന 1. 4 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കല്ലായി മുഖദാർ സ്വദേശി സമ്മു നിവാസിൽ അബ്ദുൽ സമദ് (46) പിടിയിലായത്. ചെമ്മങ്ങാട് എസ്.ഐമാരായ മാത്യു, സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പട്രോളിങിനിടെയാണ് പ്രതി പിടിയിലായത്. സീനിയർ സി.പി.ഒമാരായ വിശോബ് ലാൽ, സിബീഷ്, രഞ്ജിത്ത് എ. കൃഷ്ണകുമാർ, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള പ്രതി കോഴിക്കോട് കല്ലായി, മുഖദാർ, ചെമ്മങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂൾ കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും മറ്റും കഞ്ചാവ് ചില്ലറ വിൽപന നടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കസബ, ചെമ്മങ്ങാട് സ്റ്റേഷനുകളിൽ വിവിധ കേസുകളുണ്ട്.

