കഞ്ചാവും ഹെറോയിനുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsഇസ്മായിൽ ഷെയ്ഖ്
ആലുവ: കഞ്ചാവും ഹെറോയിനുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. ബംഗാൾ മുർഷിദാബാദ് ബർതനാബാധ് കരയിൽ ഇസ്മായിൽ ഷെയ്ഖിനെയാണ് (31) ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹാരീഷ് പിടികൂടിയത്. എക്സൈസ് കമീഷണറുടെ എൻ.ഡി.പി.എസ് സ്പെഷൽ ഡ്രൈവ് ഉത്തരവിന്റെ ഭാഗമായി സി.ഐയും സംഘവും ചൊവ്വര, തിരുവൈരാണിക്കുളം പരിസരങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാളിൽനിന്ന് 15 ഗ്രാം കഞ്ചാവ്, 2000 മില്ലി ഗ്രാം ഹെറോയിൻ എന്നിവയാണ് പിടികൂടിയത്.
അന്വേഷണത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വി.എം. ഹാരിസ്, പ്രിവന്റിവ് ഓഫിസർ സി.എൻ. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. ഷിവിൻ, എം. നിഷാദ്, എസ്. സിദ്ധാർഥ്, വി.എം. ജിബിനാസ്, സി.കെ. സലാഹുദ്ദീൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

