കഞ്ചാവുമായി യുവാക്ക അറസ്റ്റിൽ
text_fieldsകഞ്ചാവുമായി പിടിയിലായ പ്രതികൾ
അടിമാലി: പൂപ്പാറയില് 70 ഗ്രാം കഞ്ചാവ് കൈവശം വെച്ച രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി അരുണ്കുമാര് (23), എസ്റ്റേറ്റ് പൂപ്പാറ പുഞ്ചക്കരയില് ഗണേഷ് (24) എന്നിവരെയാണ് ശാന്തന്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര് സ്വന്തം ആവശ്യത്തിന് തമിഴ്നാട്ടില്നിന്ന് കൊണ്ടുവന്ന കഞ്ചാവാണിതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ സ്റ്റേഷന് ജാമ്യത്തില് വിട്ടയച്ചു.
അടിമാലി: എൻ.ഡി.പി.എസ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൂമ്പൻപാറ ഭാഗത്ത് നടത്തിയ റെയ്ഡിൽ കഞ്ചാവുമായി യുവാവിനെ പിടികൂടി. അടിമാലി ഓടക്കാസിറ്റി നെല്ലിക്കാപ്പറമ്പിൽ അപ്പുക്കുട്ടനെയാണ് (22) 1.1 കിലോ കഞ്ചാവുമായി പിടികൂടിയത്. വിൽപനക്കുള്ള കഞ്ചാവുമായി ഇടപാടുകാരെ കാത്തുനിൽക്കുകയായിരുന്നു ഇയാൾ. സി.ഐ പി.ഇ. ഷൈബുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിന്തുടർന്ന് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

