Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നുമായി പിടിയിൽ
text_fieldsbookmark_border
റോഹൻ
ഡിസിൽവ
പെരുമ്പാവൂർ: നിരോധിത രാസ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. വെങ്ങോല അല്ലപ്ര തോട്ടപ്പാടം കവല ഭാഗത്ത് ഒലിപ്പറമ്പിൽ വീട്ടിൽ റോഹൻ ഡിസിൽവയെയാണ് (25) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ച സംശയകരമായ സാഹചര്യത്തിൽ പെരുമ്പാവൂർ എം.സി റോഡ് ജങ്ഷന് സമീപം നിൽക്കുന്നതുകണ്ട ഇയാളെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് രാസ മയക്കുമരുന്നായ 40 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, സബ് ഇൻസ്പെക്ടർമാരായ റിൻസ് എം.തോമസ്, ജോസി എം. ജോൺസൺ, എസ്.സി.പി.ഒ മാരായ ബാബു കുര്യാക്കോസ്, പി.എ. ഷിബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story

