വാറ്റിയ മദ്യവും മയക്കുമരുന്നുമായി അറസ്റ്റിൽ
text_fieldsപിടികൂടിയ മദ്യം
കുവൈത്ത് സിറ്റി: പ്രാദേശികമായി വാറ്റിയ മദ്യവുമായി രണ്ടു പേരെ സഭാൻ ഏരിയയിൽനിന്ന് അറസ്റ്റ് ചെയ്തു. 114 ബോട്ടിൽ മദ്യം ഇവരിൽനിന്ന് പിടികൂടി. അറസ്റ്റിലാകുമ്പോൾ രണ്ടു പേരും മദ്യലഹരിയിലായിരുന്നു. മുബാറക് അൽകബീറിലെ സുരക്ഷ പട്രോളിങ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പട്രോളിങ് സംഘവുമായി കൂട്ടിയിടിച്ച രണ്ടംഗ മയക്കുമരുന്നു സംഘത്തെ ഖുറൈൻ പ്രദേശത്തുനിന്നും അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനും ശിക്ഷാനടപടികൾക്കുമായി പിടിയിലായവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

