ബ്രൗൺ ഷുഗറുമായി പിടിയിൽ
text_fieldsഅർഷാദ്
ചങ്ങരംകുളം: എം.ഡി.എം.എയും ബ്രൗൺ ഷുഗറുമായി പ്രധാന ഏജൻറ് ചങ്ങരംകുളം പൊലീസിെൻറ പിടിയിൽ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി അർഷാദിനെയാണ് (31) ചങ്ങരംകുളം പൊലീസ് പിടികൂടിയത്. 66 ഗ്രാം എം.ഡി.എം.എയും 11 ഗ്രാം ബ്രൗൺ ഷുഗറുമാണ് പ്രതിയിൽനിന്ന് കണ്ടെത്തിയത്. ചങ്ങരംകുളം എടപ്പാൾ മേഖലയിൽ ബ്രൗൺ ഷുഗർ അടക്കമുള്ള വീര്യം കൂടിയ ലഹരിവസ്തുക്കൾ വ്യാപകമായി വിറ്റഴിക്കുന്നുണ്ടെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് ലഹരി വിൽപന നടത്തുന്ന മുഖ്യപ്രതി പിടിയിലായത്. നേരത്തേ പിടിയിലായ ചങ്ങരംകുളം സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മുഖ്യപ്രതിയെ വലയിലാക്കാൻ പൊലീസിനെ സഹായിച്ചത്.
അടിവസ്ത്രത്തിനുള്ളിൽ കവറിലാക്കി ഒളിപ്പിച്ച നിലയിലാണ് ഇയാളിൽനിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. ഇയാളിൽനിന്ന് 16 ഗ്രാം കഞ്ചാവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ബംഗളൂരുവിൽനിന്നാണ് വീര്യം കൂടിയ ലഹരി വസ്തുക്കൾ പ്രദേശത്ത് വിൽപനക്ക് എത്തിച്ചതെന്നാണ് വിവരം. സി.ഐ ബഷീർ ചിറക്കലിെൻറ നിർദേശപ്രകാരം എസ്.ഐമാരായ പി. ആേൻറാ ഫ്രാൻസിസ്, ഒ.പി. വിജയകുമാരൻ, സീനിയർ പൊലീസ് ഓഫിസർ ഷിജു, സി.പി.ഒമാരായ ഉദയൻ, ജെറോ, ജസ്റ്റിൻ രാജ്, രാജേഷ്, ഉണ്ണി, ഡ്രൈവർ ഭാഗ്യരാജ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനക്ക് ശേഷം പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.