എയർ ഗണ്ണും എൽ.എസ്.ഡിയുമായി പിടിയിൽ
text_fieldsതൃശൂർ: മാരക ലഹരിമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുകളും ആയുധങ്ങളുമായി മുൻ കാപ്പ കേസ് പ്രതി പിടിയിൽ. ചിയ്യാരം ആൽത്തറ സ്വദേശി ചെമ്പകപ്പുള്ളി വീട്ടിൽ രാഹുലിനെ (30) ആണ് സിറ്റി ഡാൻസാഫ് സംഘവും ഒല്ലൂർ പൊലീസും ചേർന്ന് പിടികൂടിയത്. പരിശോധനക്കിടെ പൊലീസിനുനേരെ കത്തിയെടുത്ത് ആക്രമിക്കാൻ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.
ഒല്ലൂരിൽ പ്രതി സഞ്ചരിച്ച വാഹനം പിന്തുടർന്നാണ് അന്വേഷണസംഘം ഇയാളെ തടഞ്ഞത്. പിടിയിലാകുമെന്ന് ഉറപ്പായതോടെ കത്തിയെടുത്ത് ഉദ്യോഗസ്ഥർക്കുനേരെ തിരിയുകയായിരുന്നു. തുടർന്ന് സാഹസികമായാണ് ഇയാളെ പിടികൂടിയത്. പരിശോധനയിൽ 5 എൽ.എസ്.ഡി സ്റ്റാമ്പുകൾ, എയർ ഗൺ, ആക്രമണത്തിന് ഉപയോഗിച്ച കത്തി എന്നിവ കണ്ടെടുത്തു.
തൃശൂർ ഈസ്റ്റ്, വലപ്പാട്, നെടുപുഴ, മണ്ണുത്തി, പുതുക്കാട്, ചേർപ്പ് സ്റ്റേഷനുകളിലായി 11 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് രാഹുൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഒല്ലൂർ എ.സി.പി സുധീരൻ, ഇൻസ്‌പെക്ടർ ഇ.എ. ഷൈജു, എസ്.ഐമാരായ ജീസ് മാത്യു, വരുൺ, ഡാൻസാഫ് എസ്.ഐ കെ.വി. വിജിത്ത്, എ.എസ്.ഐ ടി.വി. ജീവൻ, ഒല്ലൂർ എ.എസ്.ഐമാരായ സന്ദീപ്, സുരേഷ്, സി.പി.ഒമാരായ കെ.ബി. വിപിൻദാസ്, വൈശാഖ് രാജ്, എൻ.യു. നിതീഷ്, സിന്റോ ജോസ്, ടി.ജി. കിഷാൽ, കെ.എസ്. സംഗീത്, കെ.എച്ച്. അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

