ലൈംഗികാതിക്രമം: പോക്സോ പ്രകാരം അറസ്റ്റിൽ
text_fieldsചവറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ ആളെ പോക്സോ ആക്ട് പ്രകാരം ചവറ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ നീണ്ടകര നീലേശ്വരം തോപ്പിൽ കുരിശ്ശടി പുതുവൽ ബെനഡിക്ക് (58-കെന്നഡി) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ രക്ഷാകർത്താക്കൾ വീട്ടിലില്ലെന്ന് മനസ്സിലാക്കിയ പ്രതി വീട്ടിൽ അതിക്രമിച്ച് കയറുകയും ലൈംഗികമായി ആക്രമിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ മാതാവ് ചവറ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിന്റെ നിർദേശാനുസരണം ചവറ പൊലീസ് ഇൻസ്പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ മണികണ്ഠൻ, എ.എസ്.ഐ ഷിബു, എസ്.സി.പി.ഒ മാരായ ദിനേഷ്, സബീത എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.