വധശ്രമക്കേസിലെ പിടികിട്ടാപുള്ളി പിടിയിൽ
text_fieldsഅർഷാദ്
പരപ്പനങ്ങാടി: വധശ്രമ കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന യുവാവ് പ്രത്യേക അന്വേഷണ സംഘത്തിെൻറ പിടിയിൽ. കടലുണ്ടി നഗരം ഹീറോസ് നഗർ സ്വദേശി അർഷാദിനെയാണ് (35) താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടെൻറയും പരപ്പനങ്ങാടി സി.ഐ ഹണി കെ. ദാസിെൻറയും നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യസംഘം ബേപ്പൂർ തീരദേശ പൊലീസിെൻറ സഹായത്തോടെ പിടികൂടിയത്.
2018 മാർച്ചിൽ ഹീറോസ് നഗറിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്ന കടലുണ്ടി നഗരം പാണ്ടി വീട്ടിൽ ഷംസുദ്ദീനെ കുത്തിയ കേസിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. കോടതിയിൽ തുടർച്ചയായി ഹാജരാകാത്തതിനാൽ മഞ്ചേരി സെഷൻസ് കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു.

