ആലുക്കാസ് ജ്വല്ലറിയിൽനിന്ന് ആഭരണം തട്ടിയ മൂവർ സംഘം പിടിയിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
കാസർകോട്: മംഗളൂരു പുത്തൂരിലെ ജോസ് ആലുക്കാസ് ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ.
മംഗളൂരു ബീരമലഗുഡെ സ്വദേശികളായ ബിബിജാൻ(30),ഹുസൈന ബീവി (27), ജൈതു ബീവി(43) എന്നിവരാണ് അറസ്റ്റിലായത്. ഈമാസം ഒന്നിന് മൂന്ന് മണിയോടെ പുത്തൂർ ഹിന്ദുസ്ഥാൻ കമേഴ്സ്യൽ കോംപ്ലക്സിലെ ജ്വല്ലറിയിൽ കമ്മൽ വാങ്ങാനെന്ന വ്യാജേന എത്തിയവരാണ് ഇവർ.
ആഭരണങ്ങൾ ഓരോന്നായി തിരയുന്നതിനിടയിൽ തന്ത്രപരമായി 2,60,400 രൂപ വിലവരുന്ന ആഭരണങ്ങൾ കൈക്കലാക്കി മുങ്ങുകയായിരുന്നു. ജ്വല്ലറി ജീവനക്കാർ ഇവരെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. മാനേജർ സി.പി.രതീഷിെൻറ പരാതിയിൽ, സി.സി.ടി.വിയിൽ പതിഞ്ഞ മോഷണ ദൃശ്യങ്ങൾ പിന്തുടർന്നാണ് അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലുകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.