Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടുക്കള തോട്ടത്തിന്‍റെ മറവിൽ കഞ്ചാവ് കൃഷി; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
അടുക്കള തോട്ടത്തിന്‍റെ മറവിൽ കഞ്ചാവ് കൃഷി; ഒരാൾ അറസ്റ്റിൽ
cancel

അ​ടി​മാ​ലി: അ​ടു​ക്ക​ള തോ​ട്ട​ത്തി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ് കൃ​ഷി ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ൽ. മൂ​ന്നാ​ർ അ​രു​വി​ക്കാ​ട് വെ​സ്റ്റ് ഡി​വി​ഷ​നി​ൽ താ​മ​സി​ക്കു​ന്ന രാ​ജാം​ഗ​ൻ ( 61) നെ​യാ​ണ് ദേ​വി​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ പു​ര​യി​ട​ത്തി​ൽ​നി​ന്ന് 14 ക​ഞ്ചാ​വ് ചെ​ടി​ക​ളും ര​ണ്ട് കി​ലോ ഉ​ണ​ക്ക ക​ഞ്ചാ​വും പൊ​ലീ​സ് പി​ടി​കൂ​ടി.

പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ മ​റ​വി​ലാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് കൃ​ഷി ഇ​റ​ക്കി​യി​രു​ന്ന​ത്. നേ​ര​ത്തെ ക​ഞ്ചാ​വ് കൃ​ഷി​യു​ടെ ത​ല​സ്ഥാ​ന​മെ​ന്ന് അ​റി​യ​പ്പെ​ട്ട ക​മ്പ​ക്ക​ല്ല് , ക​ട​വ​രി മ​ല​നി​ര​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള പ്ര​ദേ​ശ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് അ​രു​വി​ക്കാ​ടും.

ലോ​ക വി​പ​ണി​യി​ൽ ത​ന്നെ ഇ​ടു​ക്കി ക​ഞ്ചാ​വി​ന് വ​ൻ ഡി​മാ​ൻ​റാ​ണ്. ഇ​താ​ണ് ക​ഞ്ചാ​വ് കൃ​ഷി​ക്കാ​ർ വീ​ണ്ടും ത​ല പൊ​ക്കാ​ൻ കാ​ര​ണം. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നാ​ർ ഡി​വൈ.​എ​സ്.​പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് രാ​ജാം​ഗ​ൻ അ​റ​സ്റ്റി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - arrested for cultivating cannabis
Next Story