16കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ
text_fieldsകടയ്ക്കൽ: 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് പിടിയിൽ. കടയ്ക്കൽ പഴയകുന്നിൻമേൽ ചരുവിള പുത്തൻ വീട്ടിൽ അർഷാദ് (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടി മുറിയിൽ കിടന്നുറങ്ങവെ, പ്രതി അതിക്രമിച്ചുകയറി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി കുതറിമാറി ബഹളം വെച്ചതോടെ ആളുകൾ ഓടിയെത്തുമ്പോഴേക്കും പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
രക്ഷിതാക്കൾ കടയ്ക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. കോടതി റിമാൻഡ് ചെയ്തു. സംഭവം നടന്നത് കിളിമാനൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലായതിനാൽ, മേൽനടപടികൾക്കായി കേസ് കിളിമാനൂർ പൊലീസിന് കൈമാറുമെന്ന് കടയ്ക്കൽ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

