Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആറ് വർഷമായി ഒപ്പം താമസിച്ചിരുന്ന യുവതിയെ മർദിച്ച കേസിൽ അറസ്റ്റ്
text_fieldsbookmark_border
കൊട്ടാരക്കര: ആറ് വർഷമായി ഒപ്പം താമസിക്കുകയായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ.
തിരുവനന്തപുരം കഴക്കൂട്ടം അണ്ടൂർകോണം ലത ഭവനിൽ ബിജു എൻ. നായർ (45) ആണ് അറസ്റ്റിലായത്. ബാങ്ക് ജീവനക്കാരനായ ബിജു തൃക്കണ്ണമംഗലിൽ വീട് വാടകക്കെടുത്ത് യുവതിക്കൊപ്പം താമസിച്ചുവരുകയായിരുന്നു.
മർദനമേറ്റ യുവതി വീട്ടിൽനിന്ന് ഇറങ്ങി ഓടി വാർഡ് കൗൺസിലറുടെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

