മോഷണക്കേസ് പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ
text_fieldsഹംസ ബാവ
കുറ്റിപ്പുറം: മോഷണ കേസിലെ പ്രതിയെ 15 വർഷത്തിന് ശേഷം കുറ്റിപ്പുറം പൊലീസ് പിടികൂടി. തിരൂർ വെട്ടം ഏന്തിെൻറ പുരക്കൽ ഹംസ ബാവയെ (37) ആണ് അറസ്റ്റ് ചെയ്തത്. 2006ൽ കുറ്റിപ്പുറം മൂടാലിൽ രാധാകൃഷ്ണൻ എന്നയാളിൽനിന്ന് ഹംസ ബാവയും മറ്റൊരാളും ചേർന്ന് 15,000 രൂപ പിടിച്ചുപറിച്ച കേസിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ഇതേതുടർന്ന് പിടികിട്ടാപ്പുള്ളികളെയും, ഗുണ്ടകളെയും മറ്റും പിടികൂടാനുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായി ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഇയാളെ തിരൂരിൽനിന്ന് പിടികൂടിയത്. എസ്. പ്രമോദ്, എസ്.സി.പി.ഒ ജയപ്രകാശ്, രാജേഷ്, സുമേഷ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.