Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2021 4:55 AM GMT Updated On
date_range 26 Sep 2021 4:55 AM GMTജ്വല്ലറിയിലെത്തിയ കുട്ടിയുടെ മാല പൊട്ടിച്ചോടിയ യുവതി അറസ്റ്റിൽ
text_fieldscamera_alt
ദിവ്യ
തിരൂർ: മാർക്കറ്റിലെ ജ്വല്ലറിയിലെത്തിയ കുട്ടിയുടെ സ്വർണമാല പൊട്ടിച്ചോടിയ സ്ത്രീകളിൽ ഒരാൾ അറസ്റ്റിൽ. ശനിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം. തമീഴ്നാട് മധുര ഗാന്ധി നഗർ സ്വദേശി ദിവ്യയെയാണ് (35) തിരൂർ പൊലീസ് പിടികൂടിയത്. മോഷണ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകൾക്കകം പ്രതികളിൽ ഒരാളെ പിടികൂടിയത്. കൂടെയുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇവർ പല ജില്ലകളിലും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story