യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 10 പേർ അറസ്റ്റിൽ
text_fieldsകറുകച്ചാൽ: കൂത്രപ്പള്ളി പള്ളിക്ക് സമീപം യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 10 പേർ പിടിയിൽ.
മാടപ്പള്ളി മാമ്മൂട് കൊച്ചുറോഡ് ഭാഗത്ത് വലിയപറമ്പിൽ വീട്ടിൽ രാഹുൽ സുരേന്ദ്രൻ (28), മാടപ്പള്ളി മാമ്മൂട് മാന്നില ഭാഗത്ത് കുന്നേൽ വീട്ടിൽ ജസ്റ്റിൻ ജോസഫ് (അപ്പൂസ്-24), മാടപ്പള്ളി സ്വദേശി സെബിൻ പി സിബിച്ചൻ (19), പത്തനംതിട്ട സ്വദേശി പി.ആർ. അമൽ രാജ് (19), മാടപ്പള്ളി സ്വദേശി വിവേക് വിനോദ് (18), മൂവാറ്റുപുഴ കല്ലൂർക്കാട് ഭാഗത്ത് നിരപ്പേൽ വീട്ടിൽ ഗോപിക (23), തിരുവല്ല സ്വദേശി ആഷിഷ് എം.എ. (18), മാടപ്പള്ളി മാമ്മൂട് കണിച്ചുകുളം ഭാഗത്ത് ചിറയിൽ വീട്ടിൽ ക്രിസ്റ്റിൻ രാജു (26), തിരുവല്ല സ്വദേശി സാജു സി.എസ്. (18), തിരുവല്ല കുറ്റൂർ ഭാഗത്ത് ചിറ്റക്കാട്ട് വീട്ടിൽ സഞ്ചു കുമാർ (22) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഞായറാഴ്ച വൈകിട്ട് കൂത്രപ്പള്ളി പള്ളിയുടെ റാസ നടക്കുമ്പോൾ സംഘം ചേർന്ന് പള്ളിമുറ്റത്ത് പ്രശ്നമുണ്ടാക്കിയതിനെ അധികൃതർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം പള്ളിയുടെ സമീപം താഴെ റോഡിൽവെച്ച് യുവാക്കളെ കൂട്ടമായി ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ സംഭവ സ്ഥലത്തുനിന്നും വാഹനത്തിൽ കടന്നുകളഞ്ഞു. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിനാണ് ആഷിഷ്, ക്രിസ്റ്റിൻ രാജു, സാജു, സഞ്ചു കുമാർ എന്നിവരെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

