Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാക്കുതർക്കം; ഭാര്യയെ...

വാക്കുതർക്കം; ഭാര്യയെ തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു, മരിച്ചെന്ന് മനസ്സിലായപ്പോൾ ഭർത്താവ് ജീവനൊടുക്കി

text_fields
bookmark_border
വാക്കുതർക്കം; ഭാര്യയെ തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു, മരിച്ചെന്ന് മനസ്സിലായപ്പോൾ ഭർത്താവ് ജീവനൊടുക്കി
cancel

ബംഗളൂരു: ഭാര്യയും ഭർത്താവും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചു. ബംഗളൂരുവിലാണ് സംഭവം. സിവിൽ എൻജിനീയറായ സുമന്ത് ജെയിൻ, സോഫ്റ്റ്‌വെയർ എൻജിനീയറായ ഭാര്യ പദ്മാവതി എന്നിവരെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ പൊലീസ് പറയുന്നത്: ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. തർക്കത്തിനിടയിൽ സുമന്ത് പദ്മാവതിയുടെ മുഖത്തടിക്കുകയും തുടർന്ന് തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിക്കുകയുമായിരുന്നു. പിന്നീട് ഭാര്യയെ ഉണർത്താൻ ശ്രമിച്ചപ്പോൾ മരണപ്പെട്ടുവെന്ന് മനസ്സിലാവുകയും പരിഭ്രാന്തനായ സുമന്ത് ഉടൻ അമ്മയെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു. പിന്നാലെ മൊബൈലിൽ ആത്മഹത്യ സന്ദേശം അയക്കുകയും ചെയ്തു.

സന്ദേശം കണ്ട് പരിഭ്രാന്തയായ അമ്മ ഇവരുടെ വീട്ടുടമസ്ഥനെ വിവരമറിയിച്ചു. തുടർന്ന് വീട് തുറന്നു പരിശോധിച്ചപ്പോഴാണ് ഹാളിലെ സീലിങ് ഫാനിൽ സുമന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് രാജഗോപാൽ നഗർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാവാക്കുതർക്കം; ഭാര്യയെ തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു, മരിച്ചെന്ന് മനസ്സിലായപ്പോൾ ഭർത്താവ് ആത്മഹത്യ ചെയ്തുക്കി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:husbanddiesWifeargumentSuicide
News Summary - Argument; Wife suffocated with pillow, husband killed her when he realized she was dead
Next Story