Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യലഹരിയിൽ വാക്കേറ്റം; മരുമകന്റെ അടിയേറ്റ് വീണ മധ്യവയസ്കൻ മരിച്ചു

text_fields
bookmark_border
മദ്യലഹരിയിൽ വാക്കേറ്റം; മരുമകന്റെ അടിയേറ്റ് വീണ മധ്യവയസ്കൻ മരിച്ചു
cancel
camera_alt

മണി

കാട്ടിക്കുളം: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിൽ മരുമകന്റെ അടിയേറ്റ് വീണ മധ്യവയസ്കൻ മരിച്ചു. കാട്ടിക്കുളം ചേലൂർ കൂപ്പ് കോളനിയിലെ മണി (56) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മണിയുടെ സഹോദരിയുടെ മകൻ രാജ്‌മോഹനെ തിരുനെല്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.

രാജ്‌മോഹന്റെ അടിയേറ്റ് വീണ മണിയുടെ തല കോൺക്രീറ്റ് ഭിത്തിയിൽ ഇടിക്കുകയായിരുന്നു. തലയുടെ പിൻവശത്തെ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. പ്രദേശവാസികൾ ഇരുവരെയും മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽനിന്നാണ് രാജ്‌മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മരിച്ച മണി അവിവാഹിതനാണ്. തിരുനെല്ലി ഇൻസ്പെക്ടർ പി.എൽ. ഷൈജുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Argument under the influence of alcohol; A middle-aged man died after being hit by his son-in-law
Next Story