കോഴിയുടെ തൂക്കത്തെ ചൊല്ലി തര്‍ക്കം, മര്‍ദനം; കടയുടമക്കെതിരെ കേസ്
text_fieldsബദിയടുക്ക: കോഴിയുടെ തൂക്കത്തെ ചൊല്ലിയുള്ള തര്‍ക്കത്തെതുടർന്ന് യുവാവിന് മർദനമേറ്റ സംഭവത്തിൽ കടയുടമക്കെതിരെ കേസ്. ഉക്കിനടുക്ക കര്യാട് കൊറഗ ഉന്നതിയിലെ ശിവപ്രകാശ് (20)ന്റെ പരാതിയില്‍ ബദിയടുക്കയിലെ ഷെട്ടി ചിക്കന്‍ സ്റ്റാള്‍ ഉടമ രവീന്ദ്ര ഷെട്ടിക്കെതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്. പെര്‍ളയിലെ ഐഡിയല്‍ ചിക്കന്‍ സെന്ററിലെ ജീവനക്കാരനായ ശിവപ്രകാശ് പതിവ് പോലെ കോഴികളുമായി ബദിയടുക്കയിലെ സ്റ്റാളിൽ എത്തിയിരുന്നുവത്രെ.
കോഴികളുടെ തൂക്കത്തില്‍ വ്യത്യാസം കണ്ടതോടെ സ്റ്റാള്‍ ഉടമയെ ചോദ്യം ചെയ്തു. ഇതിനിടെ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ജാതിപ്പേര് വിളിച്ച് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും ചെയ്തതായി ശിവപ്രകാശ് നല്കിയ പരാതിയില്‍ പ്യറയുന്നു. ശിവപ്രകാശ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും ഡിസ്ചാര്ജെടുത്ത് വീട്ടില്‍ വിശ്രമത്തിലാണ്. കേസുമായി മുന്നോട്ട് പോകുമെന്ന് കൊറഗ സംഘടന ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

