കുടിവെള്ളത്തെച്ചൊല്ലി തർക്കം; യുവാവ് കൊല്ലപ്പെട്ടു
text_fieldsയാദ്ഗിറിൽ യുവാവ് കൊല്ലപ്പെട്ട വീട് പൊലീസ് പരിശോധിക്കുന്നു
ബംഗളൂരു: കുടിവെള്ളം എടുക്കുന്നത് സംബന്ധിച്ച തർക്കം യുവാവിന്റെ ജീവനെടുത്തു.
യാദ്ഗിർ ജില്ലയിലെ ഹുനസാഗി നഗരത്തിൽ ബുധനാഴ്ച രാത്രിയുണ്ടായ ഗുരുതര പരിക്കേറ്റ് സംഭവസ്ഥലത്ത് മരിച്ചു സംഭവത്തിൽ നന്ദകുമാര കട്ടിമണിയാണ് (21) കൊല്ലപ്പെട്ടത്.
അക്രമവുമായി ബന്ധപ്പെട്ട് ഹനുമന്ത (27), ഹനുമവ്വ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നന്ദകുമാരയുടെ വല്യമ്മയും ആക്രമികളും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. തർക്കത്തിൽ ഇടപെട്ട യുവാവിനെ ആക്രമികൾ കത്തി ഉപയോഗിച്ച് വയറിൽ കുത്തുകയായിരുന്നു.
ഗുരുതര പരിക്കേറ്റ് സംഭവസ്ഥലത്ത് മരിച്ചു. നന്ദകുമാരയുടെ മാതാവിനും പരിക്കുണ്ട്. ഹുനസാഗി പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

