Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചില്ല് ഗ്ലാസിൽ വെച്ച് പടക്കം പൊട്ടിക്കുന്നതിനെ എതിർത്ത യുവാവിനെ കുട്ടികൾ ക​ുത്തി ​കൊന്നു

text_fields
bookmark_border
ചില്ല് ഗ്ലാസിൽ വെച്ച് പടക്കം പൊട്ടിക്കുന്നതിനെ  എതിർത്ത യുവാവിനെ കുട്ടികൾ ക​ുത്തി ​കൊന്നു
cancel

മുംബൈ: ചില്ല് ഗ്ലാസിൽ വെച്ച് പടക്കം പൊട്ടിക്കുന്നതിനെതിരെ എതിർത്ത യുവാവിനെ കുട്ടികൾ കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. 21കാരനായ സുനിൽ നായിഡുവാണ് ​കൊല്ലപ്പെട്ട​ത്.

12, 14, 15 വയസുള്ളവരാണ് സംഭവത്തിനുപിന്നിൽ. കൊലപാതകവുമായി ബന്ധപ്പെട്ട് 14, 15 വയസുള്ള കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. 12 വയസുകാരൻ ഒളിവിലാണ്.

ശിവാജി നഗറിലെ പരേഖ കോമ്പൗണ്ടിലാണ് സംഭവം. 12കാരനായ കുട്ടി ചില്ല് ഗ്ലാസിനുള്ളിൽ വെച്ച് പട്ടം പൊട്ടിക്കുന്നത് സുനിൽ നായിഡു എതിർത്തു. മറ്റുള്ളവർക്ക് മുറിൽവേൽക്കുമെന്ന് ഉപദേശിക്കുകയായിരുന്നു സുനിൽ നായിഡു. ഇതംഗീകരിക്കാൻ കൂട്ടാക്കാത്ത 12കാരൻ 15 കാരനായ ജേഷ്ടനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് അക്രമം നടക്കുന്നത്. സ്ഥലത്തെത്തിയ 15 വയസുകാരൻ സുനിൽ നായിഡുവിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ രാജവാഡി ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. ശിവജി നഗർ പൊലീസ് സംഭവത്തിൽ കേസെടുത്തു. 12കാരനായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Argument over crackers leads to murder; 3 minors booked
Next Story