Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാക്കേറ്റം സംഘർഷത്തിൽ...

വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു: കൊല്ലത്ത് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി

text_fields
bookmark_border
വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു: കൊല്ലത്ത് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി
cancel

പുനലൂർ: കൊല്ലത്ത് ബേക്കറിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. കൊല്ലം പുനലൂരിൽ ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. പോസ്റ്റ് ഓഫീസ് ജങ്ഷനിൽ പ്രവർത്തിക്കുന്ന അംബാസിഡർ ബേക്കറിയിലായിരുന്നു സംഘർഷം. മുൻ വൈരാഗ്യമാണ് ഇങ്ങനെയൊരു സംഘർഷമുണ്ടാകാൻ കാരണമെന്നാണ് സൂചന.

ബേക്കറിക്ക് പുറത്തുവെച്ചുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് അകത്തുവെച്ചും യുവാക്കൾ ഏറ്റുമുട്ടിയത്. രണ്ടുചേരികളായി തിരിഞ്ഞുണ്ടായ വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. അതിനിടയിലാണ് ഇവർ ബേക്കറിയിലേക്ക് ഓടിക്കയറിയത്. കസേരയെടുത്ത് പരസ്പരം അടിച്ചും മറ്റും ബേക്കറിയിൽ വലിയ നാശനഷ്ടവും വരുത്തിയിട്ടുണ്ട്.

ബേക്കറി ഉടമ പൊലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങളടക്കമാണ് പുനലൂർ പൊലീസിൽ പരാതി നൽകിയത്. എന്നാൽ, പുനലൂർ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsconflictclashyouthargumentKollam
News Summary - Argument escalates into violence: Youths clash in Kollam
Next Story