Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത് കല്യാണവീട്ടില്‍ തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു

text_fields
bookmark_border
ranjith
cancel
camera_altരഞ്ജിത്ത്

തിരുവനന്തപുരം പാറശാലയില്‍ കല്യാണവീട്ടിലെ തർക്കത്തിനിടയിൽ അടിയേറ്റ് യുവാവ് കുത്തേറ്റ് മരിച്ചു. ഇഞ്ചിവിള സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ രഞ്ജിത്താണ് (40) മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് ​​കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയുന്നു.

രാത്രി 7 .45ന് വിവാഹ സര്‍ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു കുത്തേറ്റു മരിച്ച രഞ്ജിത്തും സുഹൃത്തുക്കളും. ഇവരോടൊപ്പം ചേർന്ന് മദ്യപിക്കുകയായിരുന്നുവെന്നും ഇതിനിടെയുണ്ടായ തർക്കമാണ് ​കൊലപാതകത്തിലേക്ക് നയിച്ചതെന്നും പറയുന്നു. ബിയര്‍ കുപ്പി​​​കൊണ്ട് രഞ്ജിത്തിനെ കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ഇത് തടയാനെത്തിയ സുഹൃത്തായ വിപിനിന് ഗുരുതരമായിപരി​​ക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സംഘത്തിലുണ്ടായിരുന്നവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Cases
News Summary - Argument at marriage house in Thiruvananthapuram Youth beaten to death
Next Story