Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightട്രെയിനിൽ...

ട്രെയിനിൽ യാത്രക്കാരിൽനിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്നവ പിടികൂടി

text_fields
bookmark_border
ട്രെയിനിൽ യാത്രക്കാരിൽനിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്നവ പിടികൂടി
cancel
camera_alt

പി​ടി​കൂ​ടി​യ ഓ​ട്ടു​പാ​ത്ര​ങ്ങ​ൾ

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പു​ല​ർ​ച്ചെ ട്രെ​യി​ൻ ക​യ​റാ​നെ​ത്തി​യ സം​ഘ​ത്തി​ൽ നി​ന്ന് പു​രാ​വ​സ്തു​ക്ക​ളെ​ന്ന് തോ​ന്നി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 5.30 ന് ​നി​ല​മ്പൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​നി​ൽ ക​യ​റാ​നാ​ണ് നാ​ലം​ഗ സം​ഘം എ​ത്തി​യ​ത്.

ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ യാ​ത്ര​ക്കാ​ർ വി​വ​രം റെ​യി​ൽ​വേ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും നാ​ല്​ പേ​രും ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഓ​ടു​ന്ന​തി​നി​ടെ ഉ​പേ​ക്ഷി​ച്ച ചാ​ക്കി​ൽ നി​ന്ന് ഏ​റെ പ​ഴ​ക്കം ചെ​ന്ന നി​ല​വി​ള​ക്ക്, ഓ​ട്ടു​പാ​ത്ര​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. ക​ള​വ് മു​ത​ലാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ട്ട​വ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് സൂ​ച​ന. മ​റ്റ് ന​ട​പ​ടി​ക​ൾ​ക്കാ​യി തൊ​ണ്ടി മു​ത​ൽ നി​ല​മ്പൂ​ർ പൊ​ലീ​സി​ന് കൈ​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train passengersAntiquitiesmalappuram
News Summary - Antiquities were seized from the passengers in the train
Next Story