Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജുമുഅത്ത് പള്ളിയിൽ...

ജുമുഅത്ത് പള്ളിയിൽ സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നതായി പരാതി

text_fields
bookmark_border
masjid attack
cancel
camera_alt

ചെറുവാടി പുതിയോത്ത് പള്ളിയിലെ സാധനങ്ങൾ സൂക്ഷിച്ച മുറിയിൽ സാമൂഹ്യ വിരുദ്ധർ തീയിട്ട നിലയിൽ

കൊടിയത്തൂർ: ചെറുവാടി പുതിയോത്ത് ജുമുഅത്ത് പള്ളിയിൽ രാത്രി സമയങ്ങളിൽ സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രി പള്ളി കാന്റീനിലെ താർപായ, ചായ സമാവർ, ഗ്ലാസുകൾ എന്നിവ നശിപ്പിക്കുകയും ഖബറടക്ക ചടങ്ങിന് ഉപയോഗിക്കുന്ന ലൈറ്റുകൾ, വയറുകൾ തുടങ്ങിയവ തീയിടുകയും ചെയ്തു.

ആഴ്ചകൾക്ക് മുമ്പ് ദർസ് വിദ്യാർഥികൾക്ക് വേണ്ടി കാന്റീനിലെ ഭക്ഷണം നശിപ്പിച്ചിരുന്നു. ചെറുവാടി പള്ളിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ പ്രവർത്തനങ്ങൾക്കെതിരെ ജനകീയ പ്രതിരോധവും പ്രതികളെ ഉടൻ പിടികൂടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം പൊലീസ് സംഭവ സ്ഥലം സന്ദർശിച്ചു. മുക്കം സബ് ഇൻസ്പക്ടർ അസൈനാർ, സി.പി.ഒ സുനിൽ, ബിജു തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Juma MasjidAnti socials
News Summary - Anti-socials are on the loose in the Juma Masjid
Next Story