Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകോൺവെന്‍റ്​ സ്കൂളിൽ...

കോൺവെന്‍റ്​ സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; പ്രതിമ തകർത്തു

text_fields
bookmark_border
കോൺവെന്‍റ്​ സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; പ്രതിമ തകർത്തു
cancel
camera_alt

മു​ണ്ട​ക്കു​ന്ന് ഹോ​ളി ഫാ​മി​ലി സി.​യു.​പി

സ്കൂ​ളി​ലെ പ്രാ​ർ​ഥി​ക്കു​ന്ന കു​ട്ടി​യു​ടെ പ്ര​തി​മ

ത​ക​ർ​ത്ത നി​ല​യി​ൽ

കാ​ഞ്ഞി​ര​പ്പു​ഴ: മു​ണ്ട​ക്കു​ന്ന് ഹോ​ളി ഫാ​മി​ലി കോ​ൺ​വെ​ന്‍റ്​ യു.​പി സ്കൂ​ളി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ അ​ഴി​ഞ്ഞാ​ടി. പ്ര​തി​മ ത​ക​ർ​ക്കു​ക​യും വി​ശു​ദ്ധ ചി​ത്ര​ങ്ങ​ളും ചെ​ടി​ച്ച​ട്ടി​ക​ളും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പ്ര​തി​മ​ക​ളു​ടെ കൈ ​ന​ശി​പ്പി​ക്കു​ക​യും കു​രി​ശു​മാ​ല പൊ​ട്ടി​ച്ചി​ടു​ക​യും ചെ​യ്തു. വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ ചി​ത്രം ന​ശി​പ്പി​ച്ച്, സ്കൂ​ളി​ന്​ പി​റ​കി​ൽ ഉ​പേ​ക്ഷി​ച്ചു. മ​റി​യം ത്രേ​സ്യ​യു​ടെ പ്ര​തി​മ​ക്കു മു​ന്നി​ൽ പ്രാ​ർ​ഥി​ക്കു​ന്ന കു​ട്ടി​യു​ടെ പ്ര​തി​മ​യു​ടെ കൈ​യും ത​ക​ർ​ത്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹെ​ൽ​പ് ഡെ​സ്ക്​ പ​രാ​തി​പ്പെ​ട്ടി ന​ശി​പ്പി​ച്ചു. ഇ​ട​വ​ഴി​യി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തി. കൊ​ടി​മ​ര​ത്തി​ന്‍റെ ച​ര​ടും പൊ​ട്ടി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.45ന് ​സ്കൂ​ൾ തു​റ​ക്കാ​നെ​ത്തി​യ ഓ​ഫി​സ് അ​സി​സ്റ്റ​ൻ​റാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. വൈ​ദ്യു​തി മെ​യി​ൻ സ്വി​ച്ച് ഓ​ഫ് ചെ​യ്താ​ണ് ത​ലേ​ന്ന്​ അ​ധി​കൃ​ത​ർ ഗേ​റ്റ്​ അ​ട​ച്ച് പോ​യ​ത്. എ​ന്നാ​ൽ, പു​റ​ത്തെ സ്വി​ച്ചു​ക​ൾ ഓ​ണാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ.​എ​സ്.​പി വി.​എ. കൃ​ഷ്ണ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ്​ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Holy Family Convent UP School
News Summary - Anti-social riots at Convent School; The statue was smashed
Next Story