സാമൂഹികവിരുദ്ധർ മത്സ്യക്കുഞ്ഞുങ്ങളെ കൊന്നൊടുക്കി
text_fieldsനറുകര കണ്ടംക്കുളത്ത് ചത്തുപൊന്തിയ മത്സ്യങ്ങൾ
മഞ്ചേരി: നറുകര കണ്ടംക്കുളത്ത് സാമൂഹികവിരുദ്ധർ മത്സ്യക്കുഞ്ഞുങ്ങളെ കൊന്നൊടുക്കി. ഞായറാഴ്ച രാവിലെയാണ് മത്സ്യക്കുഞ്ഞുങ്ങൾ ചത്തത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
കുളം മലിനമാക്കുകയും ചെയ്തിട്ടുണ്ട്. കട്ല, വരാൽ തുടങ്ങിയവയും ശുദ്ധജല മത്സ്യങ്ങളുമാണ് ഏറെയും. വലിയ മത്സ്യങ്ങൾ ചത്തുപൊന്തിയവയിൽ കണ്ടെത്താനായില്ല. ഇവയെ കൊണ്ടു പോയെന്നാണ് നിഗമനം.
നഗരസഭ ആറുമാസം മുമ്പ് നിക്ഷേപിച്ചതും നേരത്തേയുള്ളതുമായ കുഞ്ഞുങ്ങളാണ് കുളത്തിലുള്ളത്.
വൈദ്യുതി ആഘാതമേൽപിച്ചോ, വിഷം കലക്കിയോ ആണ് വലിയ മത്സ്യങ്ങളെ പിടികൂടിയതെന്നാണ് നിഗമനം. ചത്ത മത്സ്യങ്ങളെ നാട്ടുകാർ നീക്കി. നഗരസഭ കൗൺസിലർ സലീനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.