സാമൂഹിക വിരുദ്ധ പ്രവർത്തനം ആസൂത്രണം ചെയ്ത സ്ഥിരം കുറ്റവാളികളെ അറസ്റ്റ് ചെയ്തു
text_fieldsടി.എസ്. അബിൻ, ആര്. ഷെഫീഖ്, ഷമീര്, ആർ. രജിത്, അബിൻ സൂര്യ
കറുകച്ചാൽ: സാമൂഹികവിരുദ്ധ പ്രവര്ത്തനത്തിന് ഗൂഢപദ്ധതി പ്ലാൻ ചെയ്ത സ്ഥിരംകുറ്റവാളികളായ യുവാക്കളെ കറുകച്ചാൽ പൊലീസ് പിടികൂടി. കങ്ങഴ പ്ലാക്കലപ്പടി തകടിയേൽ വീട്ടിൽ ടി.എസ്. അബിൻ (24), തിരുവനന്തപുരം പള്ളിപ്പുറം സ്വദേശികളായ ആർ. ഷെഫീഖ് (28), ഇയാളുടെ സഹോദരനായ ഷമീര് (22), ആർ. രജിത് (28), അബിൻ സൂര്യ (24) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്.
സാമൂഹികവിരുദ്ധ പ്രവര്ത്തനത്തിനായി കറുകച്ചാലിലുള്ള അബിന്റെ വീട്ടില് ഒത്തുകൂടിയ യുവാക്കളെ രഹസ്യ വിവരത്തെ തുടർന്നാണ് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.
കറുകച്ചാൽ എസ്.എച്ച്.ഒ ഋഷികേശൻ നായർ, എസ്.ഐമാരായ അനിൽകുമാർ, സുഭാഷ്, എ.എസ്.ഐ ബൈജു, സി.പി.ഒമാരായ സുരേഷ്, സന്തോഷ്, അൻവർ, വിവേക്, വിപിൻ ബാലകൃഷ്ണൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

