യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ
text_fieldsനജിൽ
ചാവക്കാട്: പഞ്ചവടിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ പഞ്ചവടി പുളിക്കൽ വീട്ടിൽ നജിലിനെയാണ് (26) ചാവക്കാട് പൊലീസ് പിടികൂടിയത്.
പഞ്ചവടിക്ക് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ അഖിൽ എന്ന യുവാവിനെയാണ് നജിലും ഷാജിയും ആക്രമിച്ചത്. ഒളിവിലായ ഷാജിയെ പാലക്കാട്ടുനിന്ന് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നജിൽ തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും ഒളിവിൽ കഴിയുകയായിരുന്നു. നാട്ടിലെ സുഹൃത്തിന്റെ വീട്ടിൽ നജിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇയാളിൽനിന്ന് 20.6 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. നിരവധി കേസുകളിൽ പ്രതിയായ തിരുവത്ര മേത്തി മുർഷാദിന്റെ കൂടെയാണ് നജിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. അതിനാൽ മുർഷാദിനെയും പിടികൂടാൻ പൊലീസിനു കഴിഞ്ഞു. കുന്നംകുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സി.ഐ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സെസിൽ ക്രിസ്ത്യൻ രാജ്, എ.എസ്. സജീവൻ, സി.പി.ഒമാരായ ഇ.കെ. ഹംദ്, സന്ദീപ്, വിനോദ്, യൂനുസ്, ജോസ്, രതീഷ്, അനസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

