ഹണിട്രാപ്പ് കേസിലെ പ്രതി സിന്ധുവിനെതിരെ വേറെയും കേസ്
text_fieldsകോഴിക്കോട്: പ്രവാസി വ്യവസായിയിൽനിന്ന് 59 ലക്ഷം രൂപയും കാറും സ്വർണമാലയും തട്ടിയ ഹണിട്രാപ്പ് സംഘത്തിലെ ഒന്നാംപ്രതിക്കെതിരെ മറ്റൊരു കേസ് കൂടി. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഒ. സിന്ധുവിെനതിരെ പണം നൽകിയിട്ടും കാറിെൻറ ഉടമസ്ഥാവകാശം മാറ്റിനൽകിയില്ലെന്നുകാട്ടിയാണ് വെള്ളയിൽ പൊലീസ് കേസെടുത്തത്.
പ്രവാസിയിൽനിന്ന് തട്ടിയെടുത്തതായി പറയുന്ന കാർ ഇവർ എരഞ്ഞിക്കൽ സ്വദേശിക്ക് മറിച്ചു വിറ്റു. തുകയായ 3.67 ലക്ഷം രൂപ നൽകിയിട്ടും ആർ.സി മാറ്റിക്കൊടുത്തില്ലെന്നാണ് പരാതിയിൽ പറയുന്നത്. പണം നൽകുേമ്പാൾ കാറിെൻറ യഥാർഥ ഉടമയായ വ്യവസായിയുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നതായി പറയുന്നതിനാൽ ഇവരെയും പ്രതിചേർത്താണ് കേസെടുത്തത്.
പ്രവാസിയെ തട്ടിപ്പിനിരയാക്കിയ കേസ് നടക്കാവ് പൊലീസാണ് രജിസ്റ്റർ െചയ്തത്.