Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightചന്ദന മോഷണക്കേസിൽ...

ചന്ദന മോഷണക്കേസിൽ ഒരാൾകൂടി അറസ്​റ്റിൽ: പി​ടി​യി​ലാ​യ​ത് പോ​ക്സോ കേ​സി​ലെ പ്ര​തി രാ​ജേ​ഷ്

text_fields
bookmark_border
rajesh
cancel
camera_alt

രാ​ജേ​ഷ്

മ​റ​യൂ​ർ: സ്വ​കാ​ര്യ ഭൂ​മി​ക​ളി​ൽ​നി​ന്ന്​​ ച​ന്ദ​ന​മ​ര​ങ്ങ​ൾ വെ​ട്ടി ക​ട​ത്തി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ. മി​ഷ​ൻ​വ​യ​ൽ സ്വ​ദേ​ശി രാ​ജേ​ഷ് (30) ആ​ണ് പി​ടി​യി​ലാ​യ​ത്. പോ​ക്സോ കേ​സി​ൽ പ​രോ​ളി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണ്.

ഒ​രു​മാ​സ​ത്തി​നി​ടെ സ്വ​കാ​ര്യ ഭൂ​മി​ക​ളി​ൽ​നി​ന്ന്​ ഇ​രു​പ​ത​ല​ധി​കം ച​ന്ദ​ന​മ​ര​ങ്ങ​ളാ​ണ് മോ​ഷ​ണം​പോ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്​​റ്റി​ലാ​യ രാ​ജാ​മ​ണി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജേ​ഷി​നെ ശ​നി​യാ​ഴ്​​ച അ​തി​രാ​വി​ലെ മി​ഷ​ൻ​വ​യി​ൽ ഭാ​ഗ​ത്ത് ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ​നി​ന്ന്​​ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്. വീ​ട്ടി​ൽ​നി​ന്ന് ച​ന്ദ​ന​ക്ക​ഷ​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.ഒ​മ്​​നി കാ​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​നി​യും പ്ര​തി​ക​ളെ കി​ട്ടാ​നു​ണ്ട്.

കാ​ന്ത​ല്ലൂ​ർ റേ​ഞ്ച്​ ഓ​ഫി​സ​ർ ആ​ർ. അ​ദീ​ഷ്, ഡെ​പ്യൂ​ട്ടി ഓ​ഫി​സ​ർ​മാ​രാ​യ ജ​യ​ച​ന്ദ്ര ബോ​സ്, ബി​ജു വി.​ചാ​ക്കോ, എ​സ്.​എ.​എ​ഫ്.​ഒ​മാ​രാ​യ ജോ​മോ​ൻ തോ​മ​സ്, മ​ധു ദാ​മോ​ദ​ര​ൻ, രാ​മ​കൃ​ഷ്ണ​ൻ, പി.​എ. ജോ​ൺ​സ​ൺ, ബി.​എ​ഫ്.​ഒ​മാ​രാ​യ പി. ​ജോ​ൺ​സ​ൺ, സ​ജി​ത് എ​ന്നി​വ​രാ​ണ്​ പി​ടി​കൂ​ടി​യ​ത്. ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sandalwood theft
News Summary - Another arrested in sandalwood theft case
Next Story