എം.ഡി.എം.എ കേസിൽ ഒരാൾകൂടി അറസ്റ്റിൽ
text_fieldsമഷൂദ്
കൊച്ചി: കാക്കനാട് എം.ഡി.എം.എ കേസിൽ ഒരാൾകൂടി അറസ്്റ്റിലായി. കോഴിക്കോട് ഒളവണ്ണ സ്വദേശി സി.വി. ഹൗസിൽ മഷൂദിനെയാണ് (28) അറസ്്റ്റ് ചെയ്തത്. മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ചിരുന്ന പണം മുഖ്യപ്രതികളുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത കുറ്റത്തിനാണ് ഇയാളെ അറസ്്റ്റ് ചെയ്തത്. കേസിൽ മുഖ്യപ്രതികളെ സാമ്പത്തികമായി സഹായിച്ചയാളെ കഴിഞ്ഞ ദിവസം അറസ്്റ്റ് ചെയ്തിരുന്നു.
1233 പേർക്ക് കോവിഡ്
കൊച്ചി: ജില്ലയിൽ 1233പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1200 പേർക്കും രോഗ ഉറവിടമറിയാത്ത 21പേർക്കും അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം- 11,772. 1266 പേർ രോഗ മുക്തി നേടി. 2065 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.
വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം- 38323. 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 113 പേരെ ഡിസ്ചാർജ് ചെയ്തു. രോഗസ്ഥിരീകരണനിരക്ക് 11.69 ശതമാനം.