ഓൺലൈൻ ഗെയിമിൽ പരാജയം; കഴുത്തറത്ത് ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം, നില ഗുരുതരം
text_fieldsഭുവനേശ്വർ: ഓൺലൈൻ ഗെയിമിൽ പരാജയപ്പെട്ടതിനെ തുടർന്ന് യുവാവ് കഴുത്തറത്ത് ജീവനൊടുക്കാൻ ശ്രമിച്ചു. ജർപാഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജെറെംഗ് ഗ്രാമത്തിലാണ് സംഭവം.
സൗമ്യ രഞ്ജൻ നായക്(24) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഗരുതരമായി പരിക്കേറ്റ ഇയാൾ കട്ടക്കിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് അധികൃതർ അറിയിച്ചു.
ഫോണിൽ ഗെയിം കളിക്കൽ പതിവാക്കിയ ഇയാൾ മൂന്ന് തവണ പരാജയപ്പെട്ടു. തുടർന്നാണ് കഴുത്ത് അറുത്ത് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. നായിക്കിനെ അംഗുൽ ജില്ല ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

