Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
knief
cancel

കുടുംബകലഹത്തെ തുടർന്ന് ഭർത്താവിന്റെ വെട്ടിയെടുത്ത തലയുമായി ഭാര്യ പൊലീസ് സ്റ്റേഷനിൽ

text_fields
bookmark_border

അമരാവതി: കുടുംബകലഹത്തെ തുടർന്ന് ഭർത്താവി​ന്റെ വെട്ടിയെടുത്ത തലയുമായി ഭാര്യ പൊലീസ് സ്റ്റേഷനിൽ. ആ​ന്ധ്രപ്രദേശിലെ ചിറ്റൂരിൽ വ്യാഴാഴ്ചയാണ് സംഭവം.

മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച് ഭർത്താവിന്റെ കഴുത്തറുക്കുകയായിരുന്നു. 53കാരനായ ഭാഷ്യം രവി ചന്ദ്രന്റെ തലയുമായി ഭാര്യ വസുന്ധരയാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

'ഭർത്താവിന്റെ വെട്ടിയെടുത്ത തലയുമായി പ്രതി പൊലീസ് സ്റ്റേഷനിലെത്തി സംഭവം വിവരിച്ചു. ഭാര്യയെ കസ്റ്റഡിയിലെടുത്തു. ഇവരുടെ വീട്ടിൽനിന്ന് രവിചന്ദ്രന്റെ മൃതദേഹത്തിന്റെ ബാക്കിഭാഗങ്ങൾ കണ്ടെടുത്തു. സംഭവത്തിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു' -റെനിഗുണ്ട പൊലീസ് സൂപ്രണ്ട് പറഞ്ഞു.

20വയസായ മകനൊപ്പം റെനിഗുണ്ട നഗരത്തിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത് ഇവർ നിരന്തരം വഴക്കായിരുന്നുവെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ചയും ദമ്പതികൾ പരസ്പരം കലഹിച്ചു. തുടർന്ന് ദേഷ്യത്തിൽ മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച് രവിചന്ദ്രനെ കുത്തുകയും തലവെട്ടിയെടുത്ത് പൊലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു. പ്ലാസ്റ്റിക് ബാഗിലാക്കിയാണ് തല കൊണ്ടുവന്നതെന്നും പൊലീസ് പറഞ്ഞു.

വസുന്ധരയെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. കുടുംബകലഹമാണ് രവി​ചന്ദ്രന്റെ കൊലപാതകത്തിൽ കലാ​ശിച്ചതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും സർക്കിൾ ഇൻസ്പെക്ടർ അഞ്ജു യാദവ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Andhra Pradesh Woman Beheads Husband After Feud Surrenders Before Police
Next Story