Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഹരി ഗുളികകളുമായി ആന്ധ്ര സ്വദേശി പിടിയിൽ
text_fieldsbookmark_border
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ അതിമാരക മയക്കുമരുന്നായ ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ. ആന്ധ്രാ സ്വദേശിയായ വീര റെഡ്ഡി (26) ആണ് അറസ്റ്റിലായത്. വാഹന പരിശോധനക്കിടെയാണ് ഇയാളിൽനിന്ന് 3.44 ഗ്രാം ലഹരി ഗുളികകളും അഞ്ച് ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തത്.
പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, എക്സൈസ് ഇൻസ്പെക്ടർ എം.കെ. സുനിൽ, പ്രിവന്‍റീവ് ഓഫിസർമാരായ ജി. അനിൽകുമാർ, പി.കെ. പ്രഭാകരൻ , ടി.ബി. അജീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ജെ. ബാലകൃഷ്ണൻ, ശ്രീജ മോൾ, എം. അനിത എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

