വിദ്യാർഥിനിയോട് നഗ്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ട ആനപാപ്പാൻ അറസ്റ്റിൽ
text_fieldsപാലാ: ഫോണിലൂടെ വിദ്യാർഥിനിയുമായി അശ്ലീല സംഭാഷണം നടത്തുകയും വിഡിയോ കാളിൽ നഗ്നദൃശ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്ത കേസിൽ ആനപാപ്പാൻ അറസ്റ്റിൽ. എറണാകുളം ഏലൂർ മഞ്ഞുമ്മൽ മണലിപറമ്പിൽ എം.ആർ. സജിയെയാണ് (30) പാലാ സി.ഐ കെ.പി. ടോംസണിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
രണ്ടു വർഷമായി പെൺകുട്ടി ഏറെനേരം ഫോൺ ചാറ്റിങ്ങിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ വനിത പൊലീസ് സെല്ലിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് കൂടുതൽ വിവരങ്ങൾ വ്യക്തമായത്. രണ്ടുവർഷം മുമ്പ് വീടിനു സമീപം ആനയുമായി എത്തിയപ്പോഴാണ് പെൺകുട്ടിയുമായി പ്രതി സൗഹൃദം തുടങ്ങിയത്.
ഭരണങ്ങാനത്ത് ആന പാപ്പാനായി ജോലി ചെയ്യുകയായിരുന്നു സജി. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

