Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുരുവായൂരിൽ ആളില്ലാത്ത വീട് കുത്തിതുറന്ന് മോഷണം

text_fields
bookmark_border
ഗുരുവായൂരിൽ ആളില്ലാത്ത വീട് കുത്തിതുറന്ന് മോഷണം
cancel
camera_alt

ഗുരുവായൂരിൽ മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ഗുരുവായൂര്‍: നളന്ദ ജങ്ഷന് സമീപം ആളില്ലാത്ത വീട്ടിൽ കവർച്ച. ഗൗരി നിവാസില്‍ ഗണേഷിന്റെ വീട്ടിലാണ് സംഭവം. പുതിയ എല്‍.ഇ.ഡി ടി.വി.യും ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് കവർന്നത്. ഗണേഷും കുടുംബവും ഗള്‍ഫിലായതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.

അയല്‍വാസി ഷാജിയുടെ ഓട്ടോറിക്ഷ രാത്രി ഈ വീടിന്റെ മുന്നിലാണ് കയറ്റിയിടുന്നത്. ഓട്ടോയിൽനിന്ന് സ്‌ക്രൂ ഡ്രൈവറും മറ്റു ഉപകരണങ്ങളുമെടുത്ത് വീടിന്റെ മുന്‍ഭാഗത്തെ ഇരുമ്പു വാതില്‍ കുത്തിതുറന്നാണ് മോഷണം നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഓട്ടോ എടുക്കാനെത്തിയപ്പോൾ സ്‌ക്രൂ ഡ്രൈവര്‍ പുറത്തു കിടക്കുന്നതു കണ്ടപ്പോഴാണ് സംഭവം ശ്രദ്ധിച്ചത്.

എല്ലാ മുറികളിലെയും അലമാര കുത്തിതുറന്ന് സാധനങ്ങളെല്ലാം പുറത്തേക്കിട്ട നിലയിലായിരുന്നു. ഹാളിലെ ടി.വിയാണ് നഷ്ടപ്പെട്ടത്. ടെമ്പിള്‍ സ്റ്റേഷൻ ഇൻസ്പെക്ടർ സി. പ്രേമാനന്ദകൃഷ്ണന്‍, എസ്.ഐ ബാലകൃഷ്ണൻ എന്നിവരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - An unoccupied house was broken and stolen in Guruvayur
Next Story