കഞ്ചാവ് കച്ചവടം എതിര്‍ത്തയാളെ ആക്രമിച്ചു
text_fieldsമർദനമേറ്റ് ചികിത്സയിലുള്ള ദിവാകരനില്‍നിന്ന് പൊലീസ് മൊഴിയെടുക്കുന്നു
വെള്ളറട: കഞ്ചാവ് വിൽപനയെ എതിർത്തതിന് മധ്യ വയസ്കനെ ആക്രമിച്ച് ഗുരുതര പരിക്കേല്പിച്ചു. വെള്ളറട ചായംപൊറ്റ ഏറെ പുത്തന്‍വീട്ടില്‍ ദിവാകരന് (48) ആണ് വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ചായം പൊറ്റ സ്വദേശികളായ അനീഷ്, സുകുമാരി എന്നിവരാണ് മര്‍ദിച്ചത്. മര്‍ദനത്തില്‍ ദിവാകരന്റെ പല്ലുകള്‍ തകര്‍ന്നു. സമീപവാസികളുടെ കഞ്ചാവ് കച്ചവടം എതിര്‍ത്തതാണ് അക്രമണ കാരണമെന്ന് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

