Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആയഞ്ചേരിയിൽ...

ആയഞ്ചേരിയിൽ അയൽവാസിയുടെ ചവിട്ടേറ്റ് വയോധികൻ മരിച്ചു

text_fields
bookmark_border
nanu, vijesh
cancel
camera_altനാണു, വിജേഷ്

വടകര: വാക്ക് തർക്കത്തിനിടയിൽ അയൽവാസിയുടെ ചവിട്ടേറ്റ് വയോധികൻ മരിച്ചു .ആയഞ്ചേരി തറോപ്പൊയിൽ ശശി മുക്കിലെ ചിറാകണ്ടി നാണു (65) മരിച്ചത് .സംഭവത്തിൽ അയൽവാസി മലയിൽ വിജേഷിനെ (32 ) രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ നാട്ടുകാർ പിടികൂടി വടകര പോലീസിന് കൈമാറി.ഞായറാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം.

മരിച്ച നാണുവിന്റെ വീട്ടിലെ കുട്ടികളെ വിജേഷ് കല്ലെറിഞ്ഞത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വാക് തർക്കത്തിനിടയിലാണ് നാണുവിന്‌ ചവിട്ടേറ്റത്.നെഞ്ചിലും വയറിനു ചവിട്ടേറ്റ നാണു അബോധാവസ്ഥയിലാവുകയും വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണപെട്ടു.

വടകര ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി .അസ്വാവിക മരണത്തിന് വടകര പോലീസ് കേസെടുത്തു .പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷം കൊലപാതകമുൾപെടെയുള്ള വകുപ്പുകൾ ചേർക്കുമെന്ന് പോലീസ് പറഞ്ഞു . ഭാര്യ:ലീല. മക്കൾ :ലിജിന ,ലിജി ,ലിജിത്ത് .മക്കൾ :ചന്ദ്രൻ ,രാജീവൻ .സഹോദരങ്ങൾ :ബാലൻ,ദേവി ,പരേതരായ ചോയി ,കുഞ്ഞിരാമൻ ,രാഘൂട്ടി .അസ്വാവിക

Show Full Article
TAGS:crime newselderly man died
News Summary - An elderly man died after being kicked by a neighbor
Next Story