ഭാര്യ ആത്മഹത്യ ചെയ്ത കേസ്; റിമാൻഡിൽ കഴിയുന്ന പ്രതിയുടെ വീട് പെട്രോൾ ബോംബ് എറിഞ്ഞ് തകർക്കാൻ ശ്രമം
text_fieldsകോട്ടയം: ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ വീട് പെട്രോൾ ബോംബ് എറിഞ്ഞ് തകർക്കാൻ ശ്രമം. വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറി കത്തി നശിച്ചു. ആട്ടുകാരൻ കവല റോഡിൽ അനിയത്തി കവലയ്ക്ക് സമീപം താമസിക്കുന്ന പിസി വർക്കിയുടെ വീടിനു നേരെയാണ് ബോംബ് ആക്രമണം നടന്നത്. വലിയ ശബ്ദവും തീ ഗോളവും കണ്ട് വീട്ടുകാർ അലറി വിളിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
ഓടിക്കൂടിയ സമീപവാസികളും വീട്ടുകാരും ചേർന്ന് വെള്ളമൊഴിച്ച് തീ അണച്ചു. സംഭവം അറിഞ്ഞ് ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. സമീപനാളിൽ വർക്കിയുടെ മകൻ അനിലിന്റെ ഭാര്യ ഷൈമോൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ വർക്കിയുടെ മകൻ അനിൽ റിമാൻഡിൽ ആണ്.
തനിക്ക് ആരുമായും ശത്രുതയില്ലന്നും സംഭവത്തിന് പിന്നിലെ ക്രിമിനലുകളെ നിയമത്തിനും മുന്നിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞാനും ഭാര്യയും പേരക്കുട്ടിയും അടക്കമുള്ളവർ ആയിരുന്നു ഈ സമയം വീട്ടിൽ ഉണ്ടായിരുന്നതെന്നും വർക്കി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

