Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിന്റെ ദേഹത്ത്...

യുവാവിന്റെ ദേഹത്ത് ഗുണ്ടുപൊട്ടിയ കേസിൽ അറസ്റ്റ്

text_fields
bookmark_border
യുവാവിന്റെ ദേഹത്ത് ഗുണ്ടുപൊട്ടിയ കേസിൽ അറസ്റ്റ്
cancel
camera_alt

അ​ന​ന്തു​കൃ​ഷ്ണ, സാ​മു​വേ​ല്‍ വ​ർ​ഗീ​സ്

ഒല്ലൂര്‍: എളംതുരുത്തി കുന്നകാട്ടുക്കരയില്‍ യുവാവിന്റെ കണ്ണില്‍ മുളകുപൊടി വിതറി ശരീരത്തിലേക്ക് ഗുണ്ട് കത്തിച്ചെറിഞ്ഞ സംഭവത്തില്‍ ഒല്ലൂര്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൊഴുക്കുള്ളി പൊറ്റേക്കാട്ട് അനന്തുകൃഷ്ണ, കുറ്റിമുക്ക് കുറ്റിക്കാടന്‍ സാമുവേല്‍ വർഗീസ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 28ന് രാത്രി 10.30നാണ് സംഭവം. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കാരണം. എളംതുരുത്തി എ.കെ.ജി നഗറില്‍ ശ്രീജിത്തിനുനേരെയാണ് ആക്രമണമുണ്ടായത്. പ്രതികള്‍ വധശ്രമം, കഞ്ചവ് വിൽപന തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതികളില്‍ ഒരാളായ സമുവേല്‍ വര്‍ഗീസ് മണ്ണുത്തി വെറ്ററിനറി യൂനിവേഴ്‌സിറ്റി കോമ്പൗണ്ടിലെ പൊന്തകാട്ടില്‍ ഒളിച്ചുകഴിയുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനെടുവിലാണ് ഇയാളെ പൊലീസ് കീഴടക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gunshotarrest
News Summary - An arrest made in the case of gunshot wounds to the body of young man
Next Story