Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനാലും ഏഴും വയസ്സുള്ള...

നാലും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 88കാരൻ അറസ്റ്റിൽ

text_fields
bookmark_border
no rape 9798
cancel

വർക്കല: നാലും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 88കാരൻ അറസ്റ്റിൽ. പാളയംകുന്ന് സ്വദേശി വാസുദേവൻ (88) ആണ് അറസ്റ്റിലായത്. സഹോദരിമാരായ പിഞ്ചുകുട്ടികളെ അവരുടെ വീട്ടിലെത്തിയാണ് ഇയാൾ ഉപദ്രവിച്ചിരുന്നത്.

കുട്ടികളുടെ മരിച്ചുപോയ മുത്തച്ഛന്‍റെ പരിചയക്കാരനായ വാസുദേവൻ ഇടയ്ക്കിടെ വീട്ടിൽ എത്തുമായിരുന്നു. മൂത്ത കുട്ടിയെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. സ്കൂളിൽ വിഷാദത്തിലിരുന്ന കുട്ടിയോട് അധ്യാപിക സംസാരിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരെത്തി നടത്തിയ കൗൺസലിംഗിലാണ് ഇളയ കുട്ടിയും പീഡനക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

തുടർന്ന് ചൈൽഡ് ലൈൻ അയിരൂർ പൊലീസിനെ വിവരം അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsSexual abuseChildlinePOCSO
News Summary - An 88-year-old man was arrested for sexually abusing four- and seven-year-old sisters
Next Story