യുവാവിന്‍റെ കൊലപാതകത്തിൽ നടുങ്ങി അമ്പലപ്പടി; ദുരൂഹത നീക്കണമെന്ന് പിതാവ്
text_fieldsവണ്ടൂർ: പ്രദേശവാസിയായ യുവാവ് കൊച്ചി കാക്കനാട്ട് കൊല്ലപ്പെട്ടതിന്‍റെ നടുക്കത്തിലാണ് വണ്ടൂർ അമ്പലപ്പടി പ്രദേശം. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് മരിച്ച സജീവിന്‍റെ പിതാവ് രാമകൃഷ്ണൻ പറഞ്ഞു.മകന്‍റെ കൂട്ടുകാരനെന്ന് പറയുന്ന പ്രതി അർഷാദ് 15 ദിവസം മുമ്പാണ് താമസക്കാരനായി എത്തിയത്. അർഷാദിനെ മുമ്പ് പരിചയമില്ലെന്നും സംഭവത്തിലെ ദുരൂഹത നീക്കണമെന്നും രാമകൃഷ്ണൻ പറഞ്ഞു.
ഒന്നര വർഷം പുണെയിലെ ഹിമാലയ ഹോട്ടലിലായിരുന്നു സജീവ് കൃഷ്ണക്ക് ജോലി. ആറുമാസം മുമ്പാണ് കാക്കനാട്ടെത്തിയത്.നാട്ടിൽ സാമൂഹികരംഗങ്ങളിൽ നിറഞ്ഞുനിന്ന ആൾകൂടിയാണ് സജീവ്. അവസാനം വിളിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ്.
കാണാനില്ലെന്ന വിവരത്തെത്തുടർന്ന് കഴിഞ്ഞ ദിവസം സഹോദരനടക്കം കൊച്ചിയിലേക്ക് പുറപ്പെട്ടിരുന്നു.യാത്രാമധ്യേയാണ് മരണവിവരം അറിഞ്ഞത്. സംഭവമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറുകണക്കിന് പേരാണ് വീട്ടിലെത്തിയത്. സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചോടെ വീട്ടുവളപ്പിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

