Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാഗിൽ സോപ്പുപെട്ടികളിൽ ഒളിപ്പിച്ച് ഹെറോയിൻ... ഒരു ബോക്സിന് 1.20 ലക്ഷം രൂപ, ലക്ഷ്യം പെരുമ്പാവൂർ; അതിഥി തൊഴിലാളികൾ പിടിയിൽ

text_fields
bookmark_border
Aluva heroin seizure
cancel

ആലുവ: കൊച്ചിയിൽ മാരക ലഹരി മരുന്നായ ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. 36 ഗ്രാം ഹെറോയിനുമായാണ് രണ്ടുപേർ ആലുവയിൽ പിടിയിലായത്.

അസം നൗഗാവ് സ്വദേശികളായ വാഹിദുൽ ഇസ്‍ലാം (30), നിജാമുദീൻ (24) എന്നിവരെയാണ് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.

ബാഗിൽ മൂന്ന് സോപ്പുപെട്ടി ബോക്സുകളിൽ ആക്കി ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. ഒരു ബോക്സ് ഹെറോയിൻ 1,20,000 രൂപക്കാണ് ഇവർ വില്പന നടത്തുന്നത്. ചെറിയ ബോട്ടിലുകളിലാക്കി പെരുമ്പാവൂരിലെ ഇതര സംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കച്ചവടം നടത്താനായിരുന്നു പദ്ധതി.

ഹെറോയിനുമായി അസമിൽ നിന്നാണ് ഇരുവരും ട്രെയിനിൽ ആലുവയിൽ എത്തിയത്. തുടർന്ന് ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് പോകുന്ന വഴിയാണ് ചാലക്കൽ വച്ച് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് വിൽപന നടത്തി അന്നുതന്നെ അസമിലേക്ക് മടങ്ങാനായിരുന്നു പ്രതികളുടെ നീക്കം.

പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ആലുവ ഡി.വൈ.എസ്.പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aluva Police Seize 36g Heroin Two Held
Next Story