പീഡന പരാതിയിൽ പൊലീസ് നടപടി വൈകുന്നുവെന്ന് ആരോപണം
text_fieldsവൈപ്പിന്‍: ഇരുപതുകാരിക്കുനേരെ നടന്ന ലൈംഗിക പീഡനത്തില്‍ ബന്ധുക്കളായ യുവാവിനും, മധ്യവയസ്കനുമെതിരെ കേസെടുത്തിട്ടും തുടർനടപടി വൈകുന്നതിൽ ആക്ഷേപവുമായി കുടുംബം. ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം ഊർജിതമാക്കാനോ ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടാനോ പൊലീസിന് ഇതുവരെ സാധിച്ചില്ലെന്നും കുടുംബം പറയുന്നു.
പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കള്‍ക്കെതിരെയാണ് മുനമ്പം പൊലീസ് കേസെടുത്തിരിക്കുന്നത്. യുവാവിനെതിരെ ബലാത്സംഗത്തിനും മധ്യവയസ്കനെതിരെ പീഡനശ്രമത്തിനുമാണ് കേസ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലും ഒക്ടോബറിലുമാണ് പീഡനം നടന്നത്. സംഭവത്തിനുശേഷം യുവതിക്ക് മാനസിക പിരിമുറുക്കമുണ്ടാകുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. തിരികെ വന്നതിനുശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്.

