മദ്യം, മയക്കുമരുന്ന് വിൽപന: ആറുപേർ അറസ്റ്റിൽ
text_fieldsമദ്യം, മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ പ്രതികൾ
ആലപ്പുഴ: ജില്ലയിൽ വിവിധഭാഗങ്ങളിൽ മദ്യവും മയക്കുമരുന്നും വിൽപന നടത്തിയ ആറുപേർ അറസ്റ്റിൽ. പുന്നപ്ര വെളിയിൽ ലോറൻസ്, തണ്ണീർമുക്കം ൈകതവളപ്പ് ഗിരീഷ്, തണ്ണീർമുക്കം കണ്ണാക്കര താമരശ്ശേരിയിൽ രമേശൻ, മുഹമ്മ കണ്ടനാട്ടുവെളി ഉമേഷ്, ആപ്പൂർ നികർത്തിൽ മനോജ്, മണ്ണഞ്ചേരി ഉഷാമന്ദിരം സുരേഷ്പീറ്റർ എന്നിവരാണ് അറസ്റ്റിലായത്.
ആലപ്പുഴ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി എം.കെ. ബിനുകുമാറിെൻറ നേതൃത്വത്തിൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും മണ്ണഞ്ചേരി സി.ഐ. വിനോദ്കുമാർ, മുഹമ്മ സി.ഐ. എൻ. വിജയൻ, പുന്നപ്ര സി.ഐ. പ്രതാപചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 50 ലിറ്റർ വിദേശമദ്യം 150 പായ്ക്കറ്റ് ഹാൻസ് 10ഗ്രാം കഞ്ചാവും പിടികൂടി.
ജില്ലയിൽ മദ്യം, മയക്കുമരുന്ന് ഉപയോഗവും വിൽപനയും വർധിച്ച സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് അറിയിച്ചു.

