മദ്യപിക്കാൻ പണം നൽകിയില്ല; മുത്തശ്ശിക്ക് കൊച്ചുമകെൻറ മർദനം
text_fieldsവെഞ്ഞാറമൂട്: മദ്യപിക്കാന്‍ പണം നൽകാത്തതിന് മുത്തശ്ശിയെ കൊച്ചുമകന് ക്രൂമരമായി മർദിച്ചു. പരിക്കേറ്റ മുത്തശ്ശി ആശുപത്രിയിലും കൊച്ചുമകന് ജയിലുമായി. വാമനപുരം മേലാറ്റുമൂഴി കരുംകുറ്റിക്കര സ്വദേശി വയോധികക്കാണ് മര്‍ദനമേറ്റത്. ഇവരുടെ കൊച്ചുമകന് രഞ്ജിത് (32) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. രഞ്ജിത് മിക്ക ദിവസവും മദ്യപിക്കാന്‍ പണം ചോദിച്ചെത്തി മുത്തശ്ശിയെ ശല്യം ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകീട്ട് പണം ചോദിച്ചെത്തിയെങ്കിലും കൊടുത്തില്ല. ഇതോടെ രഞ്ജിത് മുത്തശ്ശിയുടെ തല ചുമരില്‍ പിടിച്ച് ഇടിക്കുകയും മർദിക്കുകയും ചെയ്തു. ബഹളം കേട്ടെത്തിയ പരിസരവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

